മ്യാന്മറിലെ മണ്ണിടിച്ചിൽ: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു

യംഗോൻ: വടക്കൻ മ്യാന്മറിലെ ഖനിയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടുകിട്ടി. ഇവ പുരുഷന്മാരുടേതാണെന്ന് തിരിച്ചറിഞ്ഞതായി സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച് മണ്ണിടിച്ചിലിൽ 80ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ബുധനാഴ്ച പുലർച്ചെ നാലിന് ചൈനീസ് അതിർത്തിയോടുചേർന്ന കച്ചിൻ സംസ്ഥാനത്തെ ഹിപ്കാന്ത് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികളായ നൂറോളം പേർ മണ്ണിനടിയിലാണെന്ന് സിൻഹുവ റിപ്പോർട്ട്‌ ചെയ്തു. കാണാതായവരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കില്ലെന്നാണ് ഹിപ്കാന്ത് ടൗൺഷിപ് പൊലീസ് പറയുന്നത്.

ആ​ഭ​ര​ണ​ങ്ങ​ളി​ൽ പ​തി​ക്കു​ന്ന ര​ത്​​ന​ക്ക​ല്ലു​ക​ളു​ടെ കേ​ന്ദ്ര​മാ​യ മ്യാ​ന്മ​റി​ൽ അ​ന​ധി​കൃ​ത ഖ​ന​നം വ്യാ​പ​ക​മാ​ണ്. കാ​ണാ​താ​യ​വ​രി​ൽ ഏ​റെ​യും അ​ന​ധി​കൃ​ത​ ഖ​നി തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഹിപ്കാന്ത് ഖനന മേഖലയിൽ മണ്ണിടിച്ചിൽ പതിവാണെന്നും കഴിഞ്ഞ വർഷം ജൂലൈയിൽ ഹിപ്കാന്തിലെ ജേട് മൈനിങ് സൈറ്റിൽ വൻ മണ്ണിടിച്ചിലുണ്ടാവുകയും 174 പേർ മരിക്കുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും സിൻഹുവാ വാർത്ത ഏജൻസി റിപ്പോർട്ട്‌ ചെയ്തിരുന്നു.

Tags:    
News Summary - 3 bodies retrieved after Myanmar landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.