ആകാശത്തിന് കലി പിടിച്ചു; സെവിയ്യയിൽ 20 മിനിറ്റിൽ പെയ്തത് മൂന്ന് മാസത്തെ മഴ

മഡ്രിഡ്: നിന്നുപെയ്യുന്ന കനത്ത മഴ ഇപ്പോൾ മലയാളികൾക്ക് പുത്തരിയല്ല. എന്നാൽ, സാധാരണ മഴ ലഭിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം മേഘവിസ്ഫോടനങ്ങൾ അപൂർവമാണ്. സ്പാനിഷ് നഗരമായ സെവിയ്യയിൽ കഴിഞ്ഞ ദിവസമുണ്ടായത് ഇത്തരമൊരു കനത്ത മഴയാണ്. മൂന്ന് മാസം കൊണ്ട് ലഭിക്കേണ്ടിയിരുന്ന മഴയാണ് വെറും 20 മിനിറ്റിനുള്ളിൽ പെയ്തത്. ഇതോടെ മേഖലയിൽ പ്രളയസമാന സാഹചര്യമാണ്.

സെവിയ്യയിലെ എസ്റ്റപ വില്ലേജിലാണ് കനത്ത മഴ പെയ്തത്. തെരുവുകളെല്ലാം വെള്ളം നിറഞ്ഞു. വീടുകൾ തകർന്നു. മഴയോടൊപ്പം കനത്ത ഇടിമിന്നലും ആലിപ്പഴ വീഴ്ചയുമുണ്ടായി.


മഴയിൽ വീടുകൾ തകരുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഗോൾഫ് പന്തിന്‍റെ വലിപ്പത്തിൽ ആലിപ്പഴം വീഴുന്ന കാഴ്ചയും കാണാം. തെരുവുകളിലൂടെ കാറുകൾ ഒഴുകിപ്പോകുന്നുമുണ്ട്.

തിങ്കളാഴ്ച മുതൽ എസ്റ്റപയിൽ യെല്ലോ അലേർട്ട് നിലനിൽക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ഇത് ഓറഞ്ച് അലേർട്ടായി. തുടർന്ന് കനത്ത മഴ പെയ്യുകയായിരുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.