കയ്റോ: അപ്പർ ഈജിപ്തിലെ സൊഹാഗ് ഗവർണറേറ്റിൽ തഹ്തയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ 32 മരണം. വെള്ളിയാഴ്ചയാണ് രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചത്. രക്ഷാ ദൗത്യം പുേരാഗമിക്കുകയാണ്. 2002ൽ 373 പേരുടെ ദാരുണ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന വലിയ ട്രെയിൻ അപകടമാണിത്. അന്ന് നിറയെ യാത്രക്കാരുമായി പോയ ട്രെയിൻ കത്തിയമരുകയായിരുന്നു.
മോശം കാലാവസ്ഥയിൽ സിഗ്നൽ പ്രവർത്തിക്കാത്തതാണ് അപകടത്തിനിടയാക്കിയെതന്നാണ് അധികൃതരുടെ വിശദീകരണം.
ഈജിപ്തിന്റെ ഓരംപറ്റി പോകുന്ന സൂയസ് കനാലിൽ കപ്പൽ കാറ്റിലുലഞ്ഞ് മണ്ണിലമർന്നത് രാജ്യത്തെ പ്രതിസന്ധിയുടെ മുഖത്തുനിർത്തിയ ഘട്ടത്തിലാണ് മറ്റൊരു വൻഅപകടം. നിരവധി കമ്പാർട്മെന്റുകൾ തലകീഴായി മറിഞ്ഞതാണ് ഇത്തവണ മരണസംഖ്യ ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.