ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ, 40 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 39,623 ആയി. 71 പേർക്ക് കൂടി തിങ്കളാഴ്ച പരിക്കേറ്റു. ആകെ പരിക്കേറ്റവർ 91,469 ആണ്. സെൻട്രൽ ഗസ്സയിൽ സാധാരണക്കാരുടെ വാഹനത്തിനുമേൽ ബോംബിട്ട് ഇസ്രായേൽ എട്ടുപേരെ കൊലപ്പെടുത്തി. ഗസ്സ ദേശീയ സമ്പദ് വ്യവസ്ഥ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ ഫത്താഹ് അൽ സുറൈഇ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
അതിനിടെ, 84 ഫലസ്തീനികളുടെ മൃതദേഹം ഇസ്രായേൽ സൈന്യം കരീം അബു സാലിം അതിർത്തിയിൽ കൈമാറി. ആരുടേതെന്ന് വ്യക്തമായില്ലെങ്കിലും മൃതദേഹങ്ങൾ ഖാൻ യൂനുസിൽ സംസ്കരിച്ചു.
എപ്പോൾ, എങ്ങനെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 25 ഫലസ്തീനികളെ കൂടി ഇസ്രായേൽ അറസ്റ്റ് ചെയ്തു.
ഒക്ടോബർ ഏഴിനു ശേഷം 9955 ഫലസ്തീനികൾ വെസ്റ്റ് ബാങ്കിൽ അറസ്റ്റിലായിട്ടുണ്ട്. മൽകിയയിലെ ഇസ്രായേൽ സൈനിക കേന്ദ്രം ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.