സുഡാനിലെ മാർക്കറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്


ഖാർത്തും: വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാന്റെ നിയന്ത്രണത്തിനായി സൈന്യവും എതിരാളികളായ അർദ്ധസൈനിക ഗ്രൂപ്പും നടത്തിയ ഏറ്റുമുട്ടലിനിടെ തലസ്ഥാനമായ ഖാർത്തൂമിന്റെ തെക്ക് ഭാഗത്തെ മാർക്കറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു.

ആക്രമണത്തിൽ 55ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൈന്യവുമായി പൊരുതുന്ന അർദ്ധസൈനിക സേന വൻതോതിൽ മേഖലയിൽ നിലവിലുള്ളതായി സുഡാൻ ഡോക്‌ടേഴ്‌സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ ബഷൈർ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സൈന്യവും ജനറൽ മുഹമ്മദ് ഹംദാൻ ദഗലോയുടെ നേതൃത്വത്തിൽ വിമത ഗ്രൂപ്പും തമ്മിലുള്ള സംഘർഷം ഈ വർഷം ഏപ്രിൽ മുതൽ തുറന്ന പോരാട്ടത്തിലേക്ക് എത്തിച്ചേർന്നിരുന്നു. സൈനിക അട്ടിമറിയും വിമത ഗ്രൂപ്പുകളുടെ ആക്രമണവും കൊണ്ട് സുഡാനിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാണ്.

Tags:    
News Summary - 43 people killed, many injured in drone attack on market in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.