ഇസ്തംബൂൾ: മധ്യ ഇസ്തംബൂളിലെ തിരക്കേറിയ ഇഷ്തിക്ലാൽ അവന്യൂവിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 46 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബോംബ് വെച്ചയാൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് തുർക്കിയ ആഭ്യന്തരമന്ത്രി സുലൈമാൻ സൊയ്ലു മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം സംഭവത്തിന്റെ പേരിൽ കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയെ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, പാർട്ടി ആരോപണം നിഷേധിച്ചു.
ഞായറാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്ഫോടനമുണ്ടായ സ്ഥലത്ത് 40 മിനിറ്റിലേറെ ഒരു സ്ത്രീ ഇരിക്കുന്നതും ഇവർ എഴുന്നേറ്റുപോയതിന്റെ ഉടനെ സ്ഫോടനമുണ്ടായതും സി.സി.ടി.വി ദൃശ്യത്തിലുണ്ട്. ഇവർക്ക് പങ്കുണ്ടോ എന്ന് ഉറപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.