വിദേശ വിദ്യാർഥികൾക്കായി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കാനഡ

ഒട്ടാവ: പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാർഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. ഇമിഗ്രേഷൻ റെഫ്യൂജീസ് സിറ്റിസെൻഷിപ് കാനഡയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

1. വിദ്യാർഥികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ലഭ്യമാക്കുക.

2. ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നൽകുന്ന സ്റ്റുഡന്‍റ് ഡയറക്ട് സ്ട്രീം കൂടുതൽ വിപുലീകരിക്കുക.

3. രാജ്യത്തെ തൊഴിൽക്ഷാമം കൈകാര്യം ചെയ്യുന്നതിനായി വിദേശികളായ വിദ്യാർഥികളെ സ്ഥിരതാമസത്തിന് പ്രോത്സാഹിപ്പിക്കുക.

4. വിദ്യാർഥികളുടെ അപേക്ഷകൾ ട്രാക്ക് ചെയ്യുന്നതിനായി ഇമിഗ്രേഷൻ അതോറിറ്റി ബാക്ക്‌ലോഗുകളുടെ പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിക്കും.

5. വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിലധികം കാമ്പസിനു പുറത്ത് ജോലി ചെയ്യാനുള്ള അനുമതി.

ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങളാണ് കാനഡ സർക്കാർ വിദ്യാർഥികൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.

Tags:    
News Summary - 5 newly-announced benefits by Canada that Indian students can avail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.