ബൈറൂത്: ഫലസ്തീനി നഗരങ്ങളായ ഗസ്സയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന കുരുതി അയൽരാജ്യമായ ലബനാനിലേക്കും ദീർഘിപ്പിച്ച് ഇസ്രായേൽ. സിറിയൻ അതിർത്തിയോടു ചേർന്ന ലബനാൻ പട്ടണമായ ഖുസായയിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 10 പേർക്ക് പരിക്കേറ്റതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
പോപുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) എന്ന സംഘടനയിലെ അംഗങ്ങളാണ് ബുധനാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലബനാനിലും സിറിയയിലും ഫലസ്തീനികൾക്കായി പ്രവർത്തിക്കുന്ന സായുധ സംഘമായ പി.എഫ്.എൽ.പിയെ ലക്ഷ്യമിട്ട് മുമ്പും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ആക്രമണം. സംഘടന ഇസ്രായേലിനെതിരെയും മുമ്പ് ആക്രമണം നടത്തിയിട്ടുണ്ട്. അതേസമയം, ആക്രമണം നടത്തിയിട്ടില്ലെന്നും സായുധ സംഘത്തിന്റെ ആയുധ കേന്ദ്രത്തിലുണ്ടായ സ്ഫോടനമാണ് കാരണമെന്നും ഇസ്രായേൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.