ക്വാലാലംപുർ: മലേഷ്യയിൽ അബദ്ധത്തിൽ കാറിനുള്ളിൽ അകപ്പെട്ട അഞ്ച് വയസുകാരി മരിച്ചു. ഷാ ആലം ആശുപത്രി പാർക്കിങ് ഏരിയയിലാണ് സംഭവം. നഴ്സറിയിൽനിന്ന് കൂട്ടികൊണ്ടുവന്ന കുട്ടി കാറിനുള്ളിൽ ഉറങ്ങുന്നത് ആശുപത്രി ജീവനക്കാരിയായ അമ്മ മറന്നു പോകുകയായിരുന്നു.
ഉച്ചക്ക് രണ്ട് മണിയോടെയാണ് കുട്ടി കാറിൽ അകപ്പെട്ടത്. വൈകിട്ട് ആറ് മണിക്ക് ഭർത്താവ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മകൾ കാറിനുള്ളിലാണെന്നത് യുവതി മനസിലാക്കുന്നത്.
തുടർന്ന് ബോധരഹിതയായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.
ചൈൽഡ് ആക്റ്റിലെ സെക്ഷൻ 31(1)(എ) പ്രകാരമാണ് കേസ് അന്വേഷിക്കുന്നത്. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവർക്ക് 20 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.