ബർസലോഗോ: ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിൽ ഭീകരവാദികൾ 600ഓളം പേരെ മണിക്കൂറുകൾക്കുള്ളിൽ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബർസലോഗോ പട്ടണത്തിലാണ് സംഭവം നടന്നത്.
ആഗസ്റ്റ് 24ന് പ്രദേശവാസികൾ സംരക്ഷണ കിടങ്ങുകൾ കുഴിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ ആക്രമണകാരികൾ വെടിയുതിർക്കുകയായിരുന്നു. കൂട്ടക്കൊല ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
മാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഖാഇദയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫ്രഞ്ച് സർക്കാറിന്റെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സൈന്യത്തെ സഹായിച്ചു എന്നാരോപിച്ചായിരുന്നു കൂട്ടക്കൊല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.