താജിക്കിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തി

ദുഷാൻബെ: മധ്യ ഏഷ്യൻ രാജ്യമായ താജിക്കിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ താജിക്കിസ്ഥാൻ നഗരമായ മുർഗോബിന് 67 കിലോമീറ്റർ പടിഞ്ഞാറായാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശികസമയം പുലർച്ചെ 5.37ഓടെയായിരുന്നു ഭൂചലനം.


പാമിർ പർവതനിരയാൽ ചുറ്റപ്പെട്ട മേഖലയിൽ ജനവാസം തീരെ കുറവാണ്. അതിനാൽ ഭൂചലനത്തെ തുടർന്നുള്ള നാശനഷ്ടങ്ങളും കുറവായിരിക്കുമെന്നാണ് അനുമാനം. റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഫെബ്രുവരി ആറിന് തുർക്കിയയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം ഇരുരാജ്യങ്ങളിലും കനത്ത നാശം വിതച്ചിരുന്നു. ഭൂകമ്പത്തിൽ 43,500ലേറെ പേരുടെ ജീവനാണ് പൊലിഞ്ഞത്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് ആളുകൾക്ക് വീടു നഷ്ടപ്പെട്ടു. രണ്ട് ദിവസം മുമ്പുണ്ടായ തുടർചലനത്തിൽ തുർക്കിയയിൽ മൂന്ന് പേർ മരിച്ചിരുന്നു. 

Tags:    
News Summary - 6.8-magnitude earthquake has hit eastern Tajikistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.