ബെയ്ജിങ്: വടക്കൻ ചൈനയിലെ ഭക്ഷ്യ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ എട്ടു പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ അറിയിച്ചു.
ഷാങ്‌ജിയാകു നഗരത്തിലെ ലിഗുവാങ് മാർക്കറ്റിൽ ശനിയാഴ്ച ഉച്ചക്കുണ്ടായ തീപിടിത്തം മണിക്കൂറുകൾക്കകം അണച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സൂപ്പർമാർക്കറ്റുകളെക്കാൾ കുറഞ്ഞ വിലക്ക് സാധനങ്ങൾ വാങ്ങുന്നവരാൽ നിറഞ്ഞ പരമ്പരാഗത വിപണികളിലൊന്നിലാണ് തീപിടുത്തമുണ്ടായത്. 2011ൽ പ്രവർത്തനമാരംഭിച്ച ലിഗുവാങ് മാർക്കറ്റിൽ പഴങ്ങളും കടൽ വിഭവങ്ങളും മുതൽ ഇലക്ട്രോണിക്സ് വരെയുള്ള ഉൽപന്നങ്ങൾ വിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.