കാലിേഫാർണിയ: ഇൻറർനെറ്റിന് വേഗം പോരെന്ന് പരാതി പറഞ്ഞ് മടുക്കാത്തവർ കുറവായിരിക്കും. പക്ഷേ, പരാതി എത്തേണ്ടിടത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാൻ വൻതുക ചെലവഴിച്ച് പരസ്യം നൽകിയ വൃദ്ധനാണിപ്പോൾ അമേരിക്കയിൽ താരം. കാലിഫോ
ർണിയ സ്വദേശിയായ ആരോൺ ഇപ്സ്റ്റീൻ എന്ന 90കാരനാണ് മുൻനിര പത്രമായ വാൾ സ്ട്രീറ്റ് ജേണലിെൻറ ന്യൂയോർക് എഡീഷനിൽ 10,099 ഡോളർ (ഏകദേശം 7.25 ലക്ഷം രൂപ) നൽകി വലിയ പരസ്യം ചെയ്തത്. ഇൻറർനെറ്റ് കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ന്യൂയോർക് നഗരത്തിൽതന്നെയായാൽ പരസ്യം കുറിക്കുകൊള്ളുമെന്നായിരുന്നു ആരോണിെൻറ കണക്കുകൂട്ടൽ. എ.ടി ആൻറ് ടി എന്ന കമ്പനിയായിരുന്നു ഇൻറർനെറ്റ് സേവന ദാതാവ്. 80 വർഷമായി ഇവരുടെ ടെലഫോൺ സേവനമാണ് ഉപയോഗിക്കുന്നതും. ഇൻറർനെറ്റ് തകരാർ സംബന്ധിച്ച് പലവുരു പരാതി നൽകിയിട്ടും എത്തേണ്ടിടത്ത് എത്തുന്നില്ലെന്ന് കണ്ടായിരുന്നു കടുത്ത നടപടി. പരസ്യത്തിലെ വരികൾ ഇങ്ങനെ:
''മിസ്റ്റർ സ്റ്റാൻകി, ഇലക്ട്രോണിക് വാർത്താവിനിമയ രംഗത്ത് മേലാളരെന്ന് സ്വയം മേനി പറയുന്നവരാണ് എ.ടി. ആൻറ് ടി. കമ്പനി. എന്നാൽ, നോർത്ത് ഹോളിവുഡ്, സി.എ 91607ൽ വസിക്കുന്നവർക്ക് നിർഭാഗ്യമാകാൻ അത് വൻദുരന്തമാണ്. ഞങ്ങൾക്ക് ഏറ്റവും പുതിയ സാങ്കേതികതകൾക്കൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. എ.ടി. ആൻറ് ടി. കമ്പനിക്ക് അത് നൽകാനാവുമെന്ന് ഞങ്ങ ൾ കരുതി. സെക്കൻഡിൽ 100 മെഗാബൈറ്റ് വരെ വേഗം കമ്പനി പരസ്യം ചെയ്യുന്നുവെങ്കിലും ലഭ്യമാകുന്ന ഏറ്റവും ഉയർന്ന വേഗം മൂന്ന് എം.ബി.എസ് മാത്രം. എതിരാളികളായ മറ്റു കമ്പനികൾക്ക് 200 എം.ബി.എസ് വരെ ഉള്ളപ്പോഴാണിത്''..
കാലിഫോർണിയ സംസ്ഥാനക്കാരനാണെങ്കിലും നിക്ഷേപക കമ്പനി ആസ്ഥാനത്ത് വിവരം എത്താൻ പരസ്യം ന്യൂയോർകിൽ തന്നെ വരണമെന്ന് തീരുമാനിക്കുകയായിരുന്നു.
പരസ്യം ശരിക്കും വിജയം കണ്ടതായും ആരോൺ പറയുന്നു. പത്ര പരസ്യം കണ്ട കമ്പനി സി.ഇ.ഒ ജോൺ സ്റ്റാൻകി നേരിട്ട് വിളിച്ച് പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയത്രെ.
സംഭവശേഷം ഇൻറർനെറ്റ് വേഗം കൂട്ടാൻ കണക്റ്റിവിറ്റി ഫൈബറിലേക്ക് മാറിയതായും നാട്ടുകാർ പറയുന്നു. ഇത് കമ്പനി നേരത്തെ പദ്ധതിയിട്ടതാണെങ്കിലും നടപടി വേഗത്തിലാക്കാൻ പരസ്യം സഹായകമായ സന്തോഷത്തിലാണ് ആരോൺ ഇപ്സ്റ്റീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.