ഖർത്തൂം: സൈന്യവും അർധസൈനിക വിഭാഗവും ഏറ്റുമുട്ടുന്ന സുഡാനിലെ ഖർത്തൂമിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് പരിക്കേറ്റു. ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും ജനറൽ മുഹമ്മദ് ഹംദാൻ ദഗലോയുടെ നേതൃത്വത്തിലുള്ള അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ ഏറ്റുമുട്ടലിലാണ്.
ഞായറാഴ്ചത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആർ.എസ്.എഫിനാണെന്ന് സൈന്യം കുറ്റപ്പെടുത്തി. ഇരുവിഭാഗവും വിവേചനരഹിതമായി ഷെല്ലാക്രമണവും വ്യോമാക്രമണവും നടത്തുമ്പോൾ ഇരകളാകുന്നതിൽ വലിയൊരു ശതമാനം സാധാരണക്കാരാണ്. ഐക്യരാഷ്ട്രസഭ ആഗസ്റ്റിൽ പുറത്തുവിട്ട കണക്കനുസരിച്ച് സംഘർഷത്തിൽ 4000ത്തിലധികം പേർ കൊല്ലപ്പെട്ടു.
യു.എൻ അഭയാർഥി ഏജൻസിയുടെ കണക്കനുസരിച്ച് 71 ലക്ഷം പേർ ആഭ്യന്തര അഭയാർഥികളായപ്പോൾ 11 ലക്ഷത്തോളം പേർ അയൽരാജ്യങ്ങളിൽ അഭയംതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.