യു.എസ് യൂനിവേഴ്സിറ്റിയിൽ തോക്കുമായി ആക്രമി; വിദ്യാർഥികളോട് രക്ഷപ്പെടാൻ അധികൃതർ

ന്യൂയോർക്ക്: യു.എസിലെ ഒക്‍ലഹോമ യൂനിവേഴ്സിറ്റിയിൽ വെടിവെപ്പ്. നിരവധി തവണ വെടിയുതിർന്ന ആക്രമിയെ പിടികൂടാൻ സാധിച്ചിട്ടില്ലെന്ന് യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു.

വിദ്യാർഥികളോട് സൗത്ത് ഓവൽ ഭാഗത്തു കൂടി യാത്ര ചെയ്യരുതെന്നും ഇവിടെ അഭയം തേടരുതെന്നും നിർദേശമുണ്ട്.

ദിവസങ്ങൾക്കു മുമ്പ് നാഷ്വില്ലെയിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് അധ്യാപകരും ഒമ്പതുവയസുള്ള ആൺകുട്ടിയും ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

യു.എസിൽ സ്കൂളുകളിലും കോളജുകളിലും വെടിവെപ്പ് സാധാരണമാണ്. ഈ വർഷം മാത്രം 129വെടിവെപ്പുകളാണ് യു.എസിൽ നടന്നത്.

Tags:    
News Summary - Active shooter at US university, students asked to take shelter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.