ഫ്രിക്കൻ രാഷ്ട്രമായ നമീബിയയിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് 'അഡോൾഫ് ഹിറ്റ്​ലർ'. ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട സ്വേച്ഛാധിപതിയുടെ പേരുള്ള നേതാവ് നമീബിയയിലെ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റർ തെരഞ്ഞെടുപ്പിലാണ് വിജയിച്ചത്. എന്നാൽ, അതിക്രൂരനും വംശഹത്യയുടെ ആചാര്യനുമായ നാസി നേതാവിന്‍റെ പാത പിന്തുടരുന്ന ആളല്ല നമീബിയയിലെ ഹിറ്റ്​ലർ.

അഡോൾഫ് ഹിറ്റ്​ലർ ഊനോന എന്നാണ് മുഴുവൻ പേര്. 54കാരനായ ഹിറ്റ്​ലർ ബുധനാഴ്ചയാണ് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്ററായി സത്യപ്രതിജ്ഞ ചെയ്തത്. വടക്കൻ നമീബിയയിലെ ഓംബുജ ജില്ലയിൽ നിന്ന് 84.8 ശതമാനം വോട്ട് നേടിയാണ് അഡോൾഫ് ഹിറ്റ്​ലർ വിജയിച്ചത്.

വർണവിവേചനത്തിനെതിരെ പോരാടുന്ന സ്വാപോ പാർട്ടി നേതാവായാണ് അഡോൾഫ് ഹിറ്റ്​ലർ രാഷ്ട്രീയത്തിൽ സജീവമായത്. താൻ ഒരിക്കലും ഹിറ്റ്​ലറെ പോലെ ഒരു സ്വേച്ഛാധിപതിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. തന്‍റെ പിതാവാണ് ഈ പേരിട്ടത്. അദ്ദേഹത്തിന് ഒരുപക്ഷേ ഈ പേരിന്‍റെ അർഥം അറിയില്ലായിരിക്കും -ഹിറ്റ്​ലർ പറഞ്ഞു.

കുട്ടിയായിരിക്കുമ്പോൾ തനിക്ക് ഈ പേര് ഒരു ബുദ്ധിമുട്ടായിരുന്നില്ല. വളർന്നുവന്നപ്പോഴാണ് ഈ പേരിന്‍റെ ചരിത്രം മനസിലാക്കുന്നത്. പക്ഷേ, അപ്പോഴേക്കും എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഹിറ്റ്​ലർ എന്ന പേര് ഒഴിവാക്കി അഡോൾഫ് ഉൗനോന എന്ന പേരിലാണ് പൊതുവിടത്തിൽ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഇനി പേര് മാറ്റുന്നതിൽ പ്രസക്തിയില്ലെന്നും എല്ലാ ഒൗദ്യോഗിക രേഖകളിലും ഈ പേരാണെന്നും ഹിറ്റ്​ലർ വ്യക്തമാക്കുന്നു.

ജർമനിയിൽ നിയമപ്രകാരം നിരോധിച്ചിട്ടുള്ള പേരാണ് അഡോൾഫ് ഹിറ്റ്​ലർ. നേരത്തെ ജർമനിയുടെ കോളനിയായിരുന്നു നമീബിയ. അഡോൾഫ് എന്ന പേര് പ്രചാരത്തിലുണ്ടെങ്കിലും നാസി ക്രൂരതയുടെ പര്യായമായ അഡോൾഫ് ഹിറ്റ്​ലറുടെ മുഴുവൻ പേര് ഒരാൾക്ക് ലഭിക്കുന്നത് അപൂർവമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.