അഫ്ഗാനിസ്താനിലെ കിഴക്കൻ ലോഗറിൽ വ്യോമാക്രമണം; 12 തീവ്രവാദികളെ വധിച്ചു

അസ്ര: അഫ്ഗാനിസ്താനിലെ കിഴക്കൻ ലോഗർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ 12 തീവ്രവാദികളെ വധിച്ചു. അസ്ര ജില്ലയിലെ താലിബാൻ ഒളിത്താവളത്തിലാണ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.

സായുധരായ 12 തീവ്രവാദികൾ സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായും മൂന്നു പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു.

വ്യോമാക്രമണത്തിൽ ഏഴ് ഇരുചക്ര വാഹനങ്ങളും ആന്‍റി എയർക്രാഫ്റ്റ് ഗൺ ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും സേന നശിപ്പിച്ചു.

യു.എസ് നേതൃത്വം നൽകുന്ന സഖ്യസേന മെയ് ഒന്നിന് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ താലിബാൻ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ലോഗർ പ്രവിശ്യയുടെ ചില മേഖലകളിൽ താലിബാൻ സജീവമാണ്.

Tags:    
News Summary - Afghan air raids kill 12 terrorists in eastern Logar province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.