കാബൂൾ: അഫ്ഗാനിസ്താനിലെ ഹെൽമന്ദ് പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. അഞ്ച് സൈനികരും രണ്ട് സ്ത്രീകൾ ഉപ്പെടെ നാല് സിവിലിയൻമാരുമാണ് കൊല്ലപ്പെട്ടതെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. ഒരു കുഞ്ഞ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഹെൽമന്ദ് -കാന്ധഹാർ ഹൈവേയിലെ ചെക്പോസിറ്റനടുത്താണ് സ്ഫോടനം നടന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ മാണ്ഡ സെക്യൂരിറ്റി ചെക്പോസ്റ്റിനടുത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
മാണ്ഡ ചെക്പോസ്റ്റിൽ ഇതിന് മുമ്പ് നാലു തവണ ഇത്തരത്തിൽ സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.