യുനൈറ്റഡ് നാഷൻസ്: യു.എൻ പൊതുസഭയുടെ 76ാം സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ അഫ്ഗാനിസ്താെൻറയും മ്യാന്മറിെൻറയും പ്രതിനിധികളില്ല. അഫ്ഗാെൻറ പ്രതിനിധിയായി സഭയിൽ സംസാരിക്കാൻ ഗുലാം എം ഐസകായുടെ പേരുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തെ അംഗീകരിക്കില്ലെന്നും സമ്മേളനത്തിൽ സംസാരിക്കാൻ തങ്ങളുടെ പ്രതിനിധി സുഹൈൽ ഷഹീനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ച താലിബാൻ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസിന് കത്തയച്ചിരുന്നു.
അതുപോലെ യു.എൻ പട്ടികയിലുള്ള മുൻ നയതന്ത്രപ്രതിനിധി ക്യോ മോ തുന്നിനെ പങ്കെടുപ്പിക്കാൻ മ്യാന്മർ സൈനിക ഭരണകൂടവും അനുവദിച്ചില്ല. ഓങ് തുറേയിൻ ആണ് സൈനിക ഭരണകൂടം പുതിയ യു.എൻ അംബാസഡറായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.