കാബൂൾ: സൈന്യത്തെ പിൻവലിക്കാനുള്ള യു.എസിെൻറ ധിറുതിപിടിച്ച തീരുമാനം അഫ്ഗാനിസ്താനിലെ സുരക്ഷ പ്രശ്നം വഷളാക്കിയെന്ന് പ്രസിഡൻറ് അഷ്റഫ് ഗനി. പ്രതീക്ഷിക്കാതെ നിന്ന അവസരത്തിലാണ് താലിബാെൻറ തിരിച്ചടി.
എന്നാൽ, ആറുമാസത്തിനകം സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുമെന്നും പാർലമെൻറിനെ അഭിസംബോധന ചെയ്യവെ ഗനി അറിയിച്ചു.
ഈ മാസം അവസാനത്തോടെ അവസാന സൈനികനെയും അഫ്ഗാൻ മണ്ണിൽനിന്ന് പിൻവലിക്കാനാണ് യു.എസിെൻറ തീരുമാനം. നിലവിൽ അഫ്ഗാനിലെ മൂന്നു പ്രവിശ്യതലസ്ഥാനങ്ങൾ താലിബാൻ കൈയടക്കിക്കഴിഞ്ഞു. താലിബാനും അഫ്ഗാൻ സർക്കാറും തമ്മിലുള്ള സമാധാന ചർച്ചകൾ കഴിഞ്ഞ വർഷം ഖത്തറിൽ നടന്നിരുന്നുവെങ്കിലും പുരോഗതിയുണ്ടായില്ല. താലിബാെൻറ മുന്നേറ്റം ചെറുക്കാനുള്ള സുരക്ഷ പദ്ധതികളും ഗനി പാർലമെൻറിൽ അവതരിപ്പിച്ചു. എന്നാൽ ഇതിെൻറ വിശദാംശം പുറത്തുവിട്ടിട്ടില്ല.
പടിഞ്ഞാറൻ അഫ്ഗാനിലും തെക്കൻ മേഖലയിൽ മൂന്നു പ്രവിശ്യകളിലും സുരക്ഷ സേനയും താലിബാനും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. സ്പിൻ ബോൾഡക് നഗരത്തിൽ തദ്ദേശവാസികളെ പോലും വെറുതെ വിടാത്ത താലിബാൻ യുദ്ധക്കുറ്റമാണ് നടത്തിയതെന്ന് യു.എസും ബ്രിട്ടനും ആരോപിച്ചു. പാക്-അഫ്ഗാൻ അതിർത്തിയിലെ ഈ നഗരം താലിബാൻ പിടിച്ചെടുത്തിരുന്നു.
നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന നടപടിയിൽ നിന്ന് പിൻമാറിയില്ലെങ്കിൽ രാജ്യം ഭരിക്കാനുള്ള അർഹതയും താലിബാനുണ്ടാകില്ലെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പു നൽകി. ഇവിടെ ചുരുങ്ങിയത് 40 പേരാണ് താലിബാെൻറ ആക്രമണത്തിൽ െകാല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.