വാഷിങ്ടൺ: അഫ്ഗാനിസ്താൻ-താലിബാൻ സമാധാന ചർച്ചകൾക്ക് ശനിയാഴ്ച തുടക്കമാകും. തീരുമാനമെടുത്ത് മാസങ്ങൾക്ക് ശേഷമാണ് ചർച്ചകൾ തുടങ്ങുന്നത്. ഖത്തറിലാവും ചർച്ചകൾ നടക്കുക. ചരിത്രപരമെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ ചർച്ചയെ വിശേഷിപ്പിച്ചത്. യു.എസും താലിബാനും തമ്മിൽ ഫെബ്രുവരിയിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരമാണ് ചർച്ചകൾ തുടങ്ങുന്നത്.
ചർചകൾക്കായി അഫ്ഗാനിസ്താനിൽ നിന്ന് പ്രത്യേക സംഘം ദോഹയിലേക്ക് തിരിച്ചു. സമാധാനം മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സംഘതലവൻ അബ്ദുല്ല പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കുമെന്ന് താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് അഫ്ഗാൻ സർക്കാറും താലിബാൻ പ്രതിനിധികളും തമ്മിൽ നേരിട്ട് ചർച്ച നടത്തുന്നത്. അമേരിക്കൻ പാവ സർക്കാരാണ് ഭരിക്കുന്നതെന്ന വിമർശനമുന്നയിച്ച് അഫ്ഗാനിസ്താനുമായി ചർച്ചകൾ നടത്താൻ താലിബാൻ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.