യു.എൻ: ഭീകരതയെ രാഷ്ട്രീയ ആയുധമാക്കാമെന്ന 'പിന്തിരിപ്പൻ ചിന്ത'യുള്ള രാജ്യങ്ങൾക്കുതന്നെ അത് കടുത്ത ഭീഷണിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭയുടെ 76ാമത് പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമത്തെ ശക്തിപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പറയണമെന്ന്, ഇന്തോ-പസഫിക് മേഖലയിൽ ചൈന സൈനിക ശക്തിപ്രകടനം നടത്തുന്നതിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഭീകരത പടർത്താനും ഭീകര പ്രവർത്തനങ്ങൾക്കും അഫ്ഗാനിസ്താെൻറ ഭൂമി ഉപയോഗിക്കുന്നില്ല എന്നുറപ്പാക്കേണ്ടത് അനിവാര്യമാണ്. അഫ്ഗാനിലെ ഇപ്പോഴത്തെ സാഹചര്യം, തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്കായി ഒരു രാജ്യവും മുതലെടുക്കുന്നില്ലെന്നതും ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.
ജനാധിപത്യത്തിെൻറ മാതാവ് എന്നറിയപ്പെടുന്ന രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ ചായക്കടക്കാരനിൽനിന്ന് പ്രധാനമന്ത്രിയിലേക്കുള്ള തെൻറ വളർച്ച രാജ്യത്തെ ജനാധിപത്യത്തിെൻറ ശക്തിയാണ് കാണിക്കുന്നത് -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.