ഗാംബിയ ഇസ്ലാമിക റിപ്പബ്ളിക്കെന്ന് പ്രസിഡന്‍റ്

ബാന്‍ജൂള്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ  ഇസ്ലാമിക് റിപ്പബ്ളിക്കായി പ്രസിഡന്‍റ് യഹ്യ ജമാ പ്രഖ്യാപിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് ഗാംബിയ. രാജ്യത്ത് കൊളോണിയല്‍ പൈതൃകം അനുവദിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. 18 ദശലക്ഷമാണ് ജനസംഖ്യ. മറ്റു മതക്കാര്‍ക്ക് അവരുടെ വിശ്വാസം തുടരാം. ബ്രിട്ടന്‍െറ കോളനി യായിരുന്നു ഗാംബിയ. 21 വര്‍ഷമായി പ്ര സിഡന്‍റുസ്ഥാനത്ത് തുടരുകയാണ് ജമാ. ഇസ്ലാമിസ്റ്റ് റിപ്പബ്ളിക്കാവുന്നതോടെ ഇറാന്‍, പാകിസ്താന്‍, മോറിത്താനിയ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇനിമുതല്‍ ഈ ചെറു ആഫ്രിക്കന്‍ രാജ്യവും ഇടംപിടിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.