റഷ്യന്‍ വിമാന ദുരന്തം: തീവ്രവാദ ബന്ധമില്ളെന്ന് ഈജിപ്ത്

കൈറോ: ഒക്ടോബറില്‍ സീനായ് പ്രവിശ്യയില്‍ തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തിനുനേരെ തീവ്രവാദി ആക്രമണം നടന്നതായി സൂചനയില്ളെന്ന് ഈജിപ്ത്. മെട്രോജെറ്റ് സര്‍വിസ് നടത്തുന്ന എയര്‍ബസ് എ 321 വിമാനം ഐ.എസ് ബോംബുവെച്ച് തകര്‍ത്തതാണെന്ന് പാശ്ചാത്യ രാജ്യങ്ങളും റഷ്യയും ആരോപിച്ചിരുന്നു. വിമാനത്തിനകത്തേക്ക് നേരത്തെ കടത്തിയ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സംശയമെങ്കിലും സംഭവത്തെ ക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇതിന് തെളിവ് ലഭിച്ചിട്ടില്ളെന്ന് ഈജിപ്ത് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
കൂടുതലായി ബ്രിട്ടീഷ്, റഷ്യന്‍ സന്ദര്‍ശകരത്തെുന്ന ഈജിപ്ത് ടൂറിസ്റ്റ് കേന്ദ്രമായ ശറമുശൈ്ശഖില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 224 പേരും കൊല്ലപ്പെട്ടു. ഇതോടെ ഈജിപ്തിലത്തെുന്ന പാശ്ചാത്യ സന്ദര്‍ശകര്‍ ഗണ്യമായി കുറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.