ബുജുംബുര: ആഫ്രിക്കന്‍ സമാധാനസേനയെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ളെന്ന് പ്രസിഡന്‍റിന്‍െറ വക്താവ് അറിയിച്ചു. സംഘര്‍ഷബാധിത മേഖലയായ ബുറുണ്ടിയിലേക്ക് 5000 സേനകളെ അയക്കുമെന്ന് വെള്ളിയാഴ്ചയാണ് ആഫ്രിക്കന്‍ യൂനിയന്‍ പ്രഖ്യാപിച്ചത്.
സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെ ബുറുണ്ടി സര്‍ക്കാര്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. അതിര്‍ത്തികളില്‍ വിദേശ സൈനികര്‍ക്ക് പ്രവേശം നല്‍കില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മൂന്നാമതും മത്സരിക്കാന്‍ കുറുന്‍സിസ തീരുമാനിച്ചതോടെ ബുറുണ്ടി കലാപഭൂമിയാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.