കൈറോ: ഈജിപ്തില്‍ വധശിക്ഷക്കു വിധിച്ച 149 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ വധശിക്ഷ റദ്ദാക്കി. കേസില്‍ പുനര്‍വിചാരണക്കും ഈജിപ്ത് ഹൈകോടതി ഉത്തരവിട്ടു. 2013ല്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനുശേഷം നടന്ന കലാപത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്നും 13 പൊലീസുകാരെ കൊലപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇവരെ ജയിലിലടച്ചത്. ഇവരുടെ കൂടെ കുട്ടിയെ 10 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ജയിലിലടച്ചിരുന്നു. മുര്‍സിയും ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഉമുള്‍പ്പെടെ നൂറുകണക്കിന് നേതാക്കള്‍ ജയില്‍ശിക്ഷയനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.