നൈജീരിയയില്‍ ചാവേര്‍ ആക്രമണം; ആറുമരണം

കാമറൂണ്‍: നൈജീരിയയുടെ വടക്കന്‍ അതിര്‍ത്തിയില്‍ രണ്ട് ചാവേറുകള്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ കൊല്ലപ്പെടുകയും 30പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാവിഭാഗം അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ചാവേര്‍ ആക്രമണം നടന്നത്. രാജ്യത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ചാവേര്‍ ആക്രമണമാണിത്. ആക്രമണത്തിനുപിന്നില്‍ ബോകോ ഹറാം ആണെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.