സിര്‍ത് തുറമുഖ നഗരം ലിബിയന്‍ സൈന്യം തിരിച്ചുപിടിച്ചു

ട്രിപളി: ശക്തമായ പോരാട്ടത്തിലൂടെ ലിബിയയിലെ സിര്‍ത് തുറമുഖ നഗരം ഐA.എസില്‍നിന്ന് സൈന്യം  തിരിച്ചുപിടിച്ചു. ലിബിയയില്‍ ഐ.എസിന് ഏറ്റവും സ്വാധീനമുള്ള മേഖലയായിരുന്നു ഇത്. മേഖലയില്‍ സൈനിക നീക്കം  തുടരുകയാണ്. സിര്‍തിലെ ഐ.എസ് അധീന മേഖലകളില്‍ കഴിഞ്ഞദിവസങ്ങളിലാണ് ബോംബാക്രമണം തുടങ്ങിയത്. കഴിഞ്ഞമാസമാണ് യു.എന്‍ പിന്തുണയുള്ള ലിബിയന്‍ സര്‍ക്കാര്‍ നഗരം തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങിയത്. പോരാട്ടം കനത്തതോടെ ഐ.എസ് തലവന്മാര്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മനഗരമാണ് സിര്‍ത്.
സിറിയയിലും ഇറാഖിലും ശക്തമായ തിരിച്ചടി നേടുന്ന സാഹചര്യത്തില്‍ നഗരം നഷ്ടപ്പെട്ടത് ഐ.എസിന് അഭിമാനപ്രശ്നമാണ്. പോരാട്ടത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏതാണ്ട് 5000 ഐ.എസ് ഭീകരര്‍ ലിബിയയിലുണ്ടെന്നാണ് വിദേശ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.