നൈജര്‍: രണ്ടു വര്‍ഷം മുമ്പ് ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 200 പേരില്‍ രണ്ടാമത്തെ പെണ്‍കുട്ടിയെയും രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. മദഗലിയില്‍നിന്നുള്ള സേറ ലൂക്കശയ ആണ് സ്വതന്ത്രയാക്കിയത്. വടക്കുകിഴക്കന്‍ മേഖലയിലെ ചിബോകിലെ സ്കൂളില്‍നിന്ന് 2014ലാണ് ബോകോ ഹറാം തീവ്രവാദികള്‍ 200 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ബോര്‍നോ പ്രവിശ്യയില്‍ തട്ടിക്കൊണ്ടുവന്ന 97 സ്ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുകയായിരുന്നു പെണ്‍കുട്ടിയെ എന്ന് സൈനിക വക്താവ് സാനി ഉസ്മാന്‍ അറിയിച്ചു.
അവരെയും സൈന്യം മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ 37 ബോകോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആമിന അലി ദര്‍ശ എന്‍കീകി എന്ന പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കു മുമ്പ് സൈന്യം ബോകോ ഹറാമിന്‍െറ പിടിയില്‍നിന്ന് മോചിപ്പിച്ചിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം എതിര്‍ക്കുന്ന ബോകോ ഹറാം സ്ത്രീകളുടെ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.