മണ്ടേലയുടെ ആദ്യ അഭിമുഖ വിഡിയോ 60 വര്‍ഷത്തിന് ശേഷം കണ്ടത്തെി

ജൊഹാനസ്ബര്‍ഗ്: ആഫ്രിക്കന്‍ വര്‍ണവിവേചന വിരുദ്ധ പോരാട്ട നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ ആദ്യ അഭിമുഖത്തിന്‍െറ വിഡിയോ  60 വര്‍ഷത്തിന് ശേഷം കണ്ടത്തെി. നാലര വര്‍ഷത്തോളം നീണ്ടുനിന്ന 1956 ലെ രാജ്യദ്രോഹ കേസിന്‍െറ വിചാരണക്കിടെ റെക്കോഡ് ചെയ്ത 24 സെക്കന്‍റുള്ള അഭിമുഖമാണ് കണ്ടത്തെിയതെന്ന് നെല്‍സണ്‍ മണ്ടേല ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. നെതര്‍ലന്‍ഡ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ എ.വി.ആര്‍.ഒ 1961 ജനുവരി 31ന്  സംപ്രേഷണം ചെയ്തതാണിത്. വര്‍ണവെറിയെ കുറിച്ചുള്ള ‘ബോയേര്‍സ് ആന്‍ഡ് ബാന്‍ടുസ്’ പരിപാടിയുടെ ഭാഗമായിരുന്നു ഈ അഭിമുഖം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.