ആഡിസ് ആബബ: ഇത്യോപ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ പാര്‍പ്പിച്ച ജയിലിലുണ്ടായ വെടിവെപ്പിൽ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 23ഓളം പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, കൃത്യമായ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഒരോമോ ആദിവാസി വിഭാഗക്കാരെ താമസിപ്പിച്ചിരിക്കുന്ന കിലിേൻറായിലുള്ള ജയിലിലാണ് വെടിവെപ്പുണ്ടായത്. ജയിലിലെ 23ഓളം തടവുകാര്‍ക്കു വെടിയേറ്റതായി ഇത്യോപ്യയിലെ ഫോര്‍ച്യൂണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം തടവുകാരെ വാർഡൻമാർ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ജയിലിലെ കെട്ടിടങ്ങളില്‍ തീപിടിച്ചതായുള്ള വാര്‍ത്തകളും സ്വകാര്യ ചാനലുകൾ പുറത്ത് വിട്ടിട്ടുണ്ട്. സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യം, ഭൂമിയുടെ അവകാശം എന്നീ വിഷയങ്ങളുന്നയിച്ച് നവംബര്‍ മുതല്‍ സമരംനടത്തിയ 500ഓളം പേരെ ഇത്യോപ്യന്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. പ്രക്ഷോഭത്തിൽ പെങ്കടുത്ത നിരവധി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.