പൊലീസ് സ്റ്റേഷനു നേരെ ആക്രമണം; കെനിയയില്‍ മൂന്ന് ബുര്‍ഖ ധാരിണികളെ വെടിവെച്ചുകൊന്നു

മൊംബാസ: കെനിയയിലെ മൊംബാസയില്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ ബുര്‍ഖ ധാരിണികളായ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. സ്റ്റേഷനകത്ത് നടത്തിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു വെടിവെപ്പെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കളവുപോയെന്ന വ്യാജേന പരാതി നല്‍കാനായി സ്റ്റേഷനില്‍ എത്തിയതായിരുന്നു ഇവര്‍. ഓഫിസര്‍മാര്‍ ചോദ്യംചെയ്യുന്നതിനിടെ സ്ത്രീകളില്‍ ഒരാള്‍ കത്തികൊണ്ട് കുത്തുകയും മറ്റുള്ളവര്‍ പെട്രോള്‍ ബോംബ് എറിയുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ മൂവരും കൊല്ലപ്പെട്ടു. കെനിയയിലെ മുസ്ലിംകള്‍ ഏറ്റവും കൂടുതലുള്ള നഗരമാണ് മൊംബാസ. അടുത്തിടെ തീവ്രവാദി ആക്രമണങ്ങള്‍ ഇവിടെ അധികരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൈറോബിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍െറ ഉത്തരവാദിത്തം അശ്ശബാബ് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.