സൊമാലിയയിൽ കാർബോംബ്​ സ്​ഫോടനം; 52 മരണം

മൊഗദിഷു: സൊമാലിയയുടെ തലസ്​ഥാനമായ മൊഗദിഷുവിൽ കാർ ബോംബ്​ സ്​ഫോടനത്തിൽ 52 പേർ കൊല്ലപ്പെട്ടു. മൊഗദിഷുവിലെ സഹാഫി ഹോട്ടലിനു സമീപം മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു കാറുകളാണ്​ പൊട്ടിത്തെറിച്ചത്​. സൊമാലി ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ ഡിപാർട്ട്​മ​​​​െൻറിനു സമീപമാണ്​ സംഭവം.

നാലു തീവ്രവാദികൾ ഹോട്ടലിേലക്ക്​ അതിക്രമച്ച്​ കയറി നാട്ടുകാർക്ക്​ നേരെ വെടിയുതിർക്കുകയും ചെയ്​തതായി സുരക്ഷാ ഉദ്യോഗസ്​ഥർ അറിയിച്ചു. ഹോട്ടലിലെ താമസക്കാരെ രക്ഷിച്ചശേഷം സുരക്ഷാ സൈന്യം നാലുപേരെയും ​െവടി​െവച്ച്​ കൊന്നു.

സൊമാലിയൻ സർക്കാറിനെതിരെ പ്രവർത്തിക്കുന്ന അൽ-ഷബാബ്​ ഗ്രൂപ്പ് ആക്രമണത്തി​​​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തു.


Tags:    
News Summary - 52 Kills in Somalia Car Bomb Blast - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.