മൊഗാദിശു: സോമാലിയൻ തലസ്ഥാനമായ മൊഗാദിശുവിൽ അൽശബാബ് ആക്രമണം. അൽശബാബ് തീവ്രവാദികളും സോമാലി സൈന്യവും തമ് മിലുണ്ടായ വെടിവെപ്പിലും ചാവേർ ആക്രമണത്തിലുമായി 29 പേർ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ തുടങ്ങിയ സംഘർഷം വെള്ളിയാഴ്ച രാവിലെയും തുടർന്നു. 80േലറെ പേർക്ക് പരിക്കേറ്റു.
മൊഗാദിശു പട്ടണത്തിലെ പ്രധാന ഹോട്ടലുകളിലൊന്നായ മക്ക അൽ മുകർറമ പിടിച്ചെടുത്ത തീവ്രവാദികൾ അവിടം കേന്ദ്രമാക്കി സുരക്ഷസേനക്കുനേരെ വെടിവെപ്പ് തുടരുകയാണെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. ഹോട്ടൽ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിൽതന്നെയാണെന്ന് അൽശബാബ് വക്താവ് അറിയിച്ചു.
ഹോട്ടൽ തിരിച്ചുപിടിക്കാൻ മൂന്നുതവണ സൈന്യം ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. സർക്കാറിലെ ഉന്നതർ സ്ഥിരമായി തങ്ങുന്ന മക്ക ഹോട്ടലിൽ പല ഒൗദ്യോഗിക പരിപാടികളും നടക്കാറുമുണ്ട്. മുമ്പും അൽശബാബ് ഇൗ ഹോട്ടലിനുനേരെ ആക്രമണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.