അൽജീരിയൻ സൈനിക വിമാനം തകർന്ന്​​ 257 മരണം

അൽജിയേഴ്​സ്​: അൽജീരിയൻ സൈനികവിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണ്​ 257 പേ​ർ മരിച്ചു. തലസ്​ഥാന നഗരമായ അൽജിയേഴ്​സിന്​ 25 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള​ ബൗഫാരിക്കിൽനിന്ന്​​ പറന്നുയർന്ന വിമാനം കൃഷി സ്​ഥലത്ത്​ തകർന്നുവീഴുകയായിരുന്നു. അപകടകാരണം വ്യക്​തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

10 ജീവനക്കാരും 247 യാത്രക്കാരുമാണ്​ മരിച്ചത്​. യാത്രികരിൽ കൂടുതലും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്​. സോവിയറ്റ്​ നിർമിത ഇല്യൂഷിൻ ​II^76 ചരക്കുവിമാനമാണ്​ തകർന്നത്​. പശ്ചിമ അൽജീരിയൻ നഗരമായ ബെചാറിലേക്കായിരുന്നു യാത്ര. പശ്ചിമ സഹാറൻ മേഖലയിൽ മൊറോക്കൻ ഇടപെടലിനെതിരെ പോരാടുന്ന പൊലിസാരിയോ ഫ്രണ്ട്​ അംഗങ്ങളും യാത്രികരിലുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്​. 

നാല്​ എൻജിനുകളുള്ള വിവിധോദ്ദേശ്യ വിമാനമായ ഇല്യൂഷിൻ ​II^76 ഇന്ത്യയടക്കം രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്​. പരിമിത സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളിൽ ഇറക്കാനും ഉൾപ്രദേശങ്ങളിലെ യുദ്ധമുഖത്ത്​ ആയുധങ്ങളെത്തിക്കാനും യൂറോപ്പിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങൾ ഇൗ വിമാനത്തെ ആശ്രയിക്കുന്നുണ്ട്​..

Tags:    
News Summary - Algerian Plane With More Than 100 On Board Crashes -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.