ചൈനക്കെതിരെ​ വംശീയ പോസ്​റ്റ്​; ബ്രയാൻ ആഡംസ്​ മാപ്പു പറഞ്ഞു

ഓട്ടവ: കോവിഡ്​-19​ ആദ്യമായി റിപ്പോർട്ട്​ ചെയ്​ത ചൈനക്കെതിരെ ട്വിറ്ററിൽ വംശീയ പരാമർശം നടത്തിയ കനേഡിയൻ സംഗീതജ്​ഞൻ ബ്രയാൻ ആഡംസ്​ മാപ്പുപറഞ്ഞു. മഹാമാരിയെ തുടർന്ന്​ ലണ്ടനിൽ നടത്താനിരുന്ന ആഡംസി​​​െൻറ സംഗീതപരിപാടി മാറ്റിവെച്ചിരുന്നു. എല്ലാവരോടും സ്​നേഹം മാത്രം... കഴിഞ്ഞ ദിവസത്തെ പോസ്​റ്റ്​ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നു-ആഡംസ്​ ട്വീറ്റ്​ ചെയ്​തു. 

‘‘വവ്വാലിനെ തിന്നുന്ന, വെറ്റ്​ മാർക്കറ്റിൽ മൃഗങ്ങളെ വിൽപ്പന നടത്തുന്ന, വൈറസിനെ നിർമിച്ച അത്യാഗ്രഹികളായ ബാസ്​റ്റാർഡുകൾക്ക്​ നന്ദി’’ എന്നായിരുന്നു കഴിഞ്ഞദിവസം ആഡംസ്​ ട്വിറ്ററിലും ഇൻസ്​റ്റഗ്രാമിലും പോസ്​റ്റ്​ ചെയ്​തത്​. ‘‘ലോകം മുഴുവൻ നരകിക്കുകയാണ്​. വീഗൻ (സസ്യഭുക്ക്​) സംസ്​കാരത്തിലേക്ക്​ ചൈനക്കാർ മാറുന്നതാണ്​ നല്ലത്​’’ എന്ന്​ ഗുണദോഷിക്കുകയും ചെയ്​തു. മാംസ ഭക്ഷണത്തെ എതിർക്കുന്നവർ ആഡംസി​​​െൻറ ട്വീറ്റിനെ സ്വാഗതം ചെയ്​തിരുന്നു. 

ചെനീസ്​ വിരുദ്ധ പരാമർശമാണെന്നാരോപിച്ച്​ കുറച്ചുപേർ രംഗത്തുവരികയും ചെയ്​തു. ട്വീറ്റ്​ വംശീയമാണെന്ന്​ കനേഡിയയിലെ ചൈനക്കാർ കുറ്റപ്പെടുത്തി. തുടർന്ന്​ ട്വിറ്ററിലെ സന്ദേശം ആഡംസ്​ ഡിലീറ്റ്​ ചെയ്​ത്​ മാപ്പപേക്ഷിക്കുകയായിരുന്നു.
 

Tags:    
News Summary - Bryan Adams Apologises Over Racist Coronavirus Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.