ഗിറ്റേഗ: ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയുടെ പ്രസിഡൻറ് പിയർ ങ്കുറുൻസിസ (55) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സർക്കാറിെൻറ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് മരണവിവരം രാജ്യത്തെ അറിയിച്ചത്. കിഴക്കൻ ബുറോണ്ടയിലെ കറൂസി ആശുപത്രിയിലായിരുന്നു അന്ത്യം.
ശനിയാഴ്ച വോളിബാൾ മത്സരത്തിൽ പങ്കെടുത്ത ങ്കുറുൻസിസയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആളുകളുമായി സംസാരിച്ചിരുന്ന അദ്ദേഹത്തിെൻറ ആരോഗ്യനില തിങ്കളാഴ്ചയോടെ വഷളാവുകയായിരുന്നു. രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.