ജൊഹാനസ്ബർഗ്: വനിത മോഡലിനെ വൈദ്യുതി കേബ്ൾ ഉപയോഗിച്ച് മർദിച്ചെന്ന പരാതിയിൽ സിംബാബ്വെ പ്രസിഡൻറ് റോബർട്ട് മുഗാബെയുടെ ഭാര്യ ഗ്രേസ് മുഗാബെക്കെതിരെ ദക്ഷിണാഫ്രിക്കയിൽ റെഡ് അേലർട്ട്. ഗ്രേസ് മുഗാബെ രാജ്യം വിടാതിരിക്കാൻ എല്ലാ അതിർത്തികേന്ദ്രങ്ങളിലും അധികൃതർ ജാഗ്രത നിർദേശം നൽകി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. മുഗാബെയുടെ മകനെ കാണാൻ ഒരു ഹോട്ടലിലെത്തിയ മോഡലായ ഗബ്രിയേൽ ഏംഗൽസിനെ ഗ്രേസ് മുഗാബെ മുറിയിൽ അതിക്രമിച്ചുകയറി ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ സാരമായി പരിക്കേറ്റെന്നും തലക്കേറ്റ മുറിവിൽ 14 തുന്നലുകൾ വേണ്ടിവന്നതായും മോഡൽ പരാതിയിൽ പറഞ്ഞു. തുടർന്ന് ഗ്രേസ് മുഗാബെക്കെതിരെ പൊലീസ് കേസെടുത്തു. വിഷയം നയപരമായ രീതിയിൽ പരിഹരിക്കണമെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെെട്ടങ്കിലും ദക്ഷിണാഫ്രിക്കൻ അധികൃതർ വഴങ്ങിയില്ല.
പൊലീസുമായി നടത്തിയ ചർച്ചക്കൊടുവിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാമെന്ന് ഗ്രേസ് സമ്മതിച്ചെങ്കിലും അതുണ്ടായില്ല. തുടർന്ന് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും ഗ്രേസിനെ കണ്ടെത്താനായില്ല. എന്നാൽ, അവർ രാജ്യം വിട്ടിട്ടില്ലെന്ന് ഉറപ്പാണെന്ന് ദക്ഷിണാഫ്രിക്കൻ െപാലീസ് മന്ത്രാലയം അറിയിച്ചു. സംഭവം നടന്ന് അടുത്ത ദിവസംതന്നെ റോബർട്ട് മുഗാബെ ദക്ഷിണാഫ്രിക്കയിലെത്തിയെങ്കിലും നിലപാടിൽനിന്ന് പിന്നോട്ടുപോകാൻ ദക്ഷിണാഫ്രിക്ക തയാറായില്ല.
മോഡലിെൻറ കുടുംബത്തിന് പണം നൽകി കേസ് പിൻവലിക്കാൻ ശ്രമംനടത്തിയെങ്കിലും അതും പരാജയപ്പെട്ടു. കായിക താരമായ ഒാസ്കർ പിസ്റ്റോറിയസിനെതിരെ കേസ് വാദിച്ച ഗെറി നെൽ ആണ് മോഡൽ ഏംഗൽസിെൻറ അഭിഭാഷകൻ. ഗ്രേസ് മുഗാബെയുടെ സന്ദർശനം സ്വകാര്യ ആവശ്യത്തിനായതിനാൽ നയതന്ത്ര ഒൗപചാരികത ചൂണ്ടിക്കാട്ടി ശിക്ഷയിൽനിന്ന് പരിരക്ഷ അവകാശപ്പെടാനാവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.