ഹരാരെ: സൈനിക അട്ടിമറിക്കു ശേഷം സിംബാബ്വെ പ്രസിഡൻറ് റോബർട്ട് മുഗാബെ ആദ്യമായി പൊതുജനങ്ങൾക്കു മുന്നിൽ. വീട്ടുതടങ്കലിൽ കഴിയുന്ന മുഗാബെ രാജ്യതലസ്ഥാനമായ ഹരാരെയിൽ നടക്കുന്ന സർവകലാശാല ബിരുദദാന ചടങ്ങിലാണ് വെള്ളിയാഴ്ച സംബന്ധിച്ചത്. അനുയായികളെ ആവേശംകൊള്ളിച്ച് പ്രസംഗിക്കുകയും ചെയ്തു.
1980 മുതൽ അധികാരം കൈയാളുന്ന മുഗാബെയോട് സ്ഥാനമൊഴിയാൻ സൈന്യം ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയിട്ടില്ല. മുഗാബെ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കിയ എമ്മേഴ്ൺ നംഗാവയെ പ്രസിഡൻറായി നിയമിക്കുകയാണ് സൈന്യത്തിെൻറ ലക്ഷ്യം. അതിനിടെ മുഗാബെയുടെ വീട്ടുതടങ്കൽ അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങൾ ഫലംകണ്ടതായും റിപ്പോർട്ടുണ്ട്.
ബുധനാഴ്ചയാണ് സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് മുഗാബെയെയും ഭാര്യ ഗ്രേസിനെയും വീട്ടുതടങ്കലിലാക്കിയത്. രാജ്യത്തെ ക്രിമിനലുകളെ നീക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്നും സൈന്യം വ്യക്തമാക്കി. രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ദക്ഷിണാഫ്രിക്കയാണ് മധ്യസ്ഥശ്രമങ്ങൾക്കു മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.