കൈറോ: 2013ൽ മുഹമ്മദ് മുർസിക്കെതിരായ സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയ കേസിൽ 20 പേരുടെ വധശിക്ഷ കോടതി ശരിവെച്ചു. കേസിൽ വിധി അന്തിമമാണെന്നും അപ്പീലിനുപോകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് സ്റ്റേഷൻ അക്രമിച്ച് 13പേരെ വധിച്ച കുറ്റമാണ് 20 പേർക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തേയും നിരവധി പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സമാനമായ കേസിൽ വധശിക്ഷ വിധിച്ചിരുന്നു.
സൈനിക അട്ടിമറിയെ തുടർന്ന് അധികാരത്തിലേറിയ അബ്ദുൽ ഫത്താഹ് സീസിയുടെ സർക്കാറിെൻറ കീഴിെല വിചാരണ നടപടി ഏകപക്ഷീയമാണെന്ന് വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.