കൈറോ: ബഹുഭാര്യത്വം സ്ത്രീകളോടും കുട്ടികളോടുമുള്ള അനീതിയാണെന്ന് ഇൗജിപ്തിലെ അൽഅസ്ഹർ മസ്ജിദ് ഇമാം ശൈഖ് അഹ്മദ് അൽ ത്വയ്യിബ്. ട്വിറ്ററിലൂടെയാണ് ഇമാം ശ്രദ് ധേയ പരാമർശം നടത്തിയത്. ഇമാമിെൻറ പ്രസ്താവനയെ ഇൗജിപ്തിലെ സ്ത്രീസംഘടനകൾ സ്വാഗതം ചെയ്തു.
ഖുർആനും പ്രവാചകചര്യയും മനസ്സിലാക്കാതെയാണ് ഇൗ ആചാരം പിന്തുടരുന്നത്. സമൂഹത്തിെൻറ പാതി സ്ത്രീകളാണ്. ബഹുഭാര്യത്വം അനുവദിക്കാൻ പല നിബന്ധനകളും ഖുർആൻ മുന്നോട്ടുവെക്കുന്നുണ്ട്.
അവ പാലിക്കാത്തപക്ഷം ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യൽ ഖുർആൻ വിലക്കിയതുമാണ്. അതേസമയം, ബഹുഭാര്യത്വം നിരോധിക്കാൻ ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.