ബാന്‍ജൂള്‍: ഗാംബിയയില്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിഡന്‍റ് പദമൊഴിഞ്ഞ യഹ്യ ജാമ ഗിനിയയിലേക്ക് കടന്നത് രാജ്യത്തെ ‘ഖജനാവു’മായെന്ന് റിപ്പോര്‍ട്ട്. അധികാരമൊഴിയുന്നതിന്‍െറ അവസാന ആഴ്ചകളില്‍ കോടികള്‍ വിലവരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ അദ്ദേഹം ചരക്കു കപ്പലുകളിലും വിമാനങ്ങളിലുമായി കടല്‍കടത്തിയെന്ന് പുതിയ പ്രസിഡന്‍റ് അദാമ ബാരോയുടെ സഹായി പറഞ്ഞു.
ഏകദേശം ഒരു കോടി ഡോളറിന്‍െറ വസ്തുക്കള്‍ ജാമ കടത്തിക്കൊണ്ടുപോയെന്നാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ഛാദ് എന്ന ആഫ്രിക്കന്‍ രാജ്യത്തിന്‍െറ ചരക്കുവിമാനങ്ങള്‍ ജാമ ഉപയോഗപ്പെടുത്തിയതിന്‍െറ തെളിവുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഈ വിമാനങ്ങളില്‍ കാര്യമായും ആഡംബര വാഹനങ്ങളാണത്രെ കൊണ്ടുപോയത്.
കഴിഞ്ഞ 22 വര്‍ഷമായി അധികാരത്തിലിരുന്ന ജാമ ഡിസംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ അദാമയോട് പരാജയപ്പെട്ടതോടെയാണ് ഗാംബിയയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.
തോറ്റിട്ടും അധികാരമൊഴിയാന്‍ ജാമ തയാറായില്ല. തുടര്‍ന്ന്, മറ്റു രാഷ്ട്രങ്ങളുടെ സൈനിക ഇടപെടലുകളെ തുടര്‍ന്നാണ് അധികാര കൈമാറ്റം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച യാണ് ബാരോ സെനഗാളില്‍വെച്ച് സത്യപ്രതിഞ്ജ ചെയ്തത്. അതിനിടെ, ജാമ ഗിനിയയിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.