ഒവാഗദൗഗോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ വ്യത്യസ്ത ആക്രമണ ങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നാലു സൈനികരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. 11 പേർക്ക് പരിക്കേറ്റു.
ലോറോം, യാതെൻഗ പ്രവിശ്യകളിലെ സുരക്ഷാ യൂനിറ്റുകൾക്കു നേരെയാണ് ഒരേ സമയം ആക്രമണം ഉണ്ടായത്.
രാജ്യത്ത് ഒരാഴ്ച മുമ്പ് മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.