അബുജ: നൈജീരിയയിലെ 12 സംസ്ഥാനങ്ങളിലുടനീളം ശക്തമായ മഴ. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 200 ആയി. നൈജർ, ബെനൂ നദികൾ കരകവിഞ്ഞൊഴുകുകയാണ്. രണ്ടുലക്ഷത്തിലേറെ പേർ ഭവനരഹിതരായി. അടുത്തയാഴ്ചയിലും മഴ തുടരുമെന്നാണ ്കാലാവസ്ഥ പ്രവചനം.
ഭക്ഷണസാധനങ്ങളും മരുന്നുമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുകയാണെന്ന് ദേശീയ ദുരിതാശ്വാസ മാനേജ്മെൻറ് ഏജൻസി അറിയിച്ചു. കാർഷികവിളകളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കോളറ പോലുള്ള പകർച്ചവ്യാധികളുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.