ബാന്‍ജൂള്‍: ഗാംബിയയില്‍ അധികാരമൊഴിയാന്‍ സമ്മതിച്ച മുന്‍ പ്രസിഡന്‍റ് യഹ്യ ജാമ ഗിനിയില്‍ രാഷ്ട്രീയ പ്രവാസത്തിന്. ഗിനി പ്രസിഡന്‍റ് ആല്‍ഫ കോണ്ടെക്കൊപ്പമാണ് ജമാ നാടുവിട്ടത്. അതിനിടെ, സെനഗാളിലേക്ക് പലായനം ചെയ്ത പ്രതിപക്ഷനേതാവ് ആഡമ ബാരോ തിരിച്ചത്തെി. ഇതോടെ ഡിസംബറില്‍ രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പരിസമാപ്തിയായി.
തെരഞ്ഞെടുപ്പില്‍ ബാരോയോട് പരാജയപ്പെട്ട ജമാ അധികാരമൊഴിയില്ളെന്ന് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച സെനഗാളിലെ ഗാംബിയന്‍ എംബസിയില്‍ ബാരോ ഗാംബിയന്‍ പ്രസിഡന്‍റായി അധികാരമേറ്റിരുന്നു. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് അരലക്ഷത്തോളം പേര്‍ രാജ്യത്തുനിന്നു പലായനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.