ഗാംബിയ: അധികാരമൊഴിയാന്‍ യഹ്യ ജമാ സമ്മതിച്ചു


ബാന്‍ജൂള്‍: ഏറെ അനിശ്ചിതത്വത്തിനുശേഷം അധികാരം വിട്ടൊഴിയാന്‍ തയാറാണെന്ന് ഗാംബിയന്‍ പ്രസിഡന്‍റ് യഹ്യ ജമാ സമ്മതിച്ചു.
ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആഡമ ബാരോയോട് പരാജയപ്പെട്ടെങ്കിലും  സ്ഥാനമൊഴിയില്ളെന്നായിരുന്നു ജമായുടെ പ്രഖ്യാപനം.  തുടര്‍ന്ന് സെനഗാളിലെ ഗാംബിയന്‍ എംബസിയില്‍ ആഡമ ബാരോ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു.

ഭരണമാറ്റമില്ലാതെ രാജ്യത്ത് ഉടലെടുത്ത അരക്ഷിതാവസ്ഥയെ തുടര്‍ന്ന് 46,000ത്തോളം പേര്‍ ഗാംബിയയില്‍നിന്ന് സെനഗാളിലേക്ക് പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജമായുടെ ഭീഷണിപേടിച്ച് ആഡമയും സെനഗാളിലേക്ക് രക്ഷപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മധ്യസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കുശേഷമാണ് പ്രസിഡന്‍റ് പദവിയൊഴിയാന്‍ ജമാ സമ്മതിച്ചത്. 22 വര്‍ഷമായി രാജ്യത്ത് ഭരണം തുടരുകയാണ് അദ്ദേഹം. 

Tags:    
News Summary - Gambia's defense chief supports new president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.