വാരി (നൈജീരിയ): നൈജീരിയയിൽ ചർച്ചിൽനിന്ന് മടങ്ങിയവർക്കുനേരെയുണ്ടായ വെടിവെപ്പിൽ 14 പേർ െകാല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ച പുതുവർഷപ്രാർഥന കഴിഞ്ഞ് മടങ്ങിയവർക്ക് നേരെയായിരുന്നു ആക്രമണം. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എണ്ണനഗരമായ ഹർകോർട്ട് തുറമുഖത്തുനിന്ന് 90 കിലോമീറ്റർ അകലെയുള്ള ഒമോകുനഗരത്തിൽ ചർച്ചിൽ നിന്ന് മടങ്ങിയവർക്കുനേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. 14 പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. ആക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കടുത്ത ദാരിദ്ര്യം നിലനിൽക്കുന്ന ഇൗ പ്രദേശത്ത് സായുധസംഘങ്ങൾ കലാപങ്ങൾ നടത്തുന്നത് പതിവാണ്. നൈജീരിയയിലെ പല നഗരങ്ങളും ഇത്തരത്തിലുള്ള സായുധസംഘങ്ങളാണ് നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.