പോർട്ട് ഒ പ്രിൻസ്: ഹെയ്തിയിൽ പാർലമെൻറിന് മുന്നിൽ പ്രതിഷേധക്കാർക്ക് നേരെ സെനറ്റർ വെടിയുതിർത്തു. സംഭവ ത്തിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. ഹെയ്തിയിലെ ഭരണകക്ഷി സെനറ്ററായ ജീൻ മാരി റാൽഫ് െഫതിയർ ആണ് പ്രതിഷേധക്ക ാർക്ക് നേരെ പിസ്റ്റലുകൊണ്ട് വെടിവെച്ചത്.
വിമതർ തന്നെ ആക്രമിക്കാൻ വളഞ്ഞപ്പോൾ സ്വയരക്ഷക്കായി വെടിവെപ്പ് നടത്തിയതെന്ന് ജീൻ മാരി പ്രതികരിച്ചു. തന്നെ കാറിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നും സെനറ്റർ പറഞ്ഞു. പാർലമെൻറിലേക്ക് ഇരച്ചുകയറിയ വിമതർ പാർലമെൻറ് സമ്മേളനം തടസപ്പെട്ടിരുന്നു.
ജീൻ മാരി നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തകെൻറ മുഖത്താണ് വെടിയേറ്റത്. ഇയാൾ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രസിഡൻറ് ജൊവീനൽ മോയ്സി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.