ജൊഹാനസ്ബർഗ്: 48 മണിക്കൂറിനകം പ്രസിഡൻറ് ജേക്കബ് സുമ രാജിെവക്കണമെന്ന് ആഫ്രിക്കൻ നാഷനൽ കോൺഗ്രസിെൻറ (എ.എൻ.സി)അന്ത്യശാസനം. ഇക്കാര്യത്തിൽ സുമയുടെ പ്രതികരണം ബുധനാഴ്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഭരണകക്ഷിയും പ്രസിഡൻറും തമ്മിലുള്ള പോര് മുറുകിയതോടെ ദക്ഷിണാഫ്രിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. മുമ്പും പാർട്ടി രാജി ആവശ്യം ഉന്നയിച്ചപ്പോൾ വഴങ്ങാത്ത സുമ മൂന്നുമാസത്തെ സമയവും ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച ചേർന്ന മാരത്തൺ യോഗത്തിനു ശേഷമായിരുന്നു സുമയെ ‘തിരിച്ചുവിളിക്കാൻ’ എ.എൻ.സിയുടെ തീരുമാനം. എ.എൻ.സിയിലെ 107 അംഗങ്ങളാണ് 13 മണിക്കൂർ നീണ്ട ചർച്ചയിൽ പെങ്കടുത്തത്. രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ പാർലെമൻറിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കും. പ്രമേയം പാസാക്കി ഇംപീച്ച്മെൻറ് ചെയ്യാനാണ് പാർട്ടിയുടെ ഒൗദ്യോഗിക തീരുമാനം. അതേസമയം, പാർട്ടിക്കുള്ളിൽ തന്നെ സുമക്ക് അനുകൂലികളുള്ളതിനാൽ അവിശ്വാസപ്രമേയം പാസാക്കാനാവുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
അധികാരത്തിൽനിന്ന് തിരിച്ചുവിളിക്കാനുദ്ദേശിച്ച് തയാറാക്കിയ കത്ത് പാർട്ടി സെക്രട്ടറി ജനറൽ മഗാഷൂൾ സുമക്ക് കൈമാറിയിരുന്നു. 2009 മുതൽ പ്രസിഡൻറ് സ്ഥാനത്തു തുടരുന്ന സുമക്കെതിരെ നിരവധി തവണ അഴിമതിയാരോപണങ്ങൾ ഉയർന്നിരുന്നു. എ.എൻ.സി വൃത്തങ്ങളെ ഉദ്ധരിച്ച് ആഫ്രിക്കൻ വാർത്ത ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ഡിസംബറിൽ സുമയുടെ വിശ്വസ്തനും മുൻ വൈസ് പ്രസിഡൻറുമായ സിറിൽ റാമഫോസ പാർട്ടി അധ്യക്ഷനായതോടെയാണ് 75കാരനായ സുമയുടെ രാജിക്കായി പാർട്ടിയിൽനിന്ന് സമ്മർദമുയർന്നത്. റാമഫോസ സുമയുടെ വസതിയിലെത്തി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ടായിരുന്നു.
പൊതുപണം സ്വകാര്യ ആവശ്യങ്ങൾക്കായി ധൂർത്തടിച്ചതുൾപ്പെടെ സുമക്കെതിരെ നിരവധി കേസുകളുണ്ട്. 2016ൽ അദ്ദേഹം പൊതുപണം ധൂർത്തടിക്കുക വഴി ഭരണഘടന ലംഘനം നടത്തിയതായി ദക്ഷിണാഫ്രിക്കയിലെ ഉന്നത കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, ആേരാപണങ്ങൾ അദ്ദേഹം നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.