െനെറോബി: കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ കെനിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. 2017ലെ പൊതുതെരഞ്ഞെടുപ്പിൽ വോെട്ടണ്ണിയപ്പോൾ പ്രസിഡൻറ് ഉഹ്റു കെനിയാത്തയാണ് മുന്നിൽ. എന്നാൽ, തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യാപക കൃത്രിമത്വം നടത്തിയെന്ന ആരോപണവുമായി എതിരാളിയായ െറെല ഒഡിംഗ രംഗത്തുവന്നതോടെ കെനിയയുടെ സമാധാനപരമായ രാഷ്ട്രീയാന്തരീക്ഷത്തിന് മങ്ങലേറ്റിരിക്കുകയാണ്.
92 ശതമാനം പോളിങ് സ്റ്റേഷനുകളിെല വോട്ടുകൾ ഇലക്ടറൽ കമീഷൻ എണ്ണിത്തീർന്നപ്പോൾ 54.4 ശതമാനം വോട്ടുമായി കെനിയാത്ത മുന്നിൽ നിൽക്കുകയാണ്. 44.7 ശതമാനം വോട്ടുകളാണ് ഒഡിംഗക്ക് ലഭിച്ചത്. പുറത്തുവന്ന ഫലം വ്യാജമാണെന്നും നാണംകെട്ട നടപടിയാണെന്നും വാർത്തസമ്മേളനത്തിൽ ഒഡിംഗ പ്രതികരിച്ചു. ഇത് തങ്ങളുടെ ജനാധിപത്യത്തിനു നേർക്കുള്ള ആക്രമണമാണെന്നും 2017ലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് പിടികൂടാൻ ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ചാണ് വോെട്ടണ്ണൽ നടത്തിയത്. എന്നാൽ, ഇൗ മെഷീൻ മുതിർന്ന െഎ.ടി ഉദ്യോഗസ്ഥനായ ക്രിസ് സാേൻറായുടെ െഎഡൻറിറ്റി ഉപേയാഗിച്ച് വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായാണ് ഒഡിംഗയുടെ ആരോപണം. പീഡനത്തിനിരയായി െകാല്ലപ്പെട്ട നിലയിൽ കഴിഞ്ഞ മാസം ക്രിസ് സാേൻറായെ കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമീഷെൻറ കമ്പ്യൂട്ടർ സിസ്റ്റം തകർത്ത് ഹാക്കർമാർ നുഴഞ്ഞുകയറി കണക്കുകളിൽ തെറ്റുകൾ വരുത്തുകയായിരുന്നുവെന്ന് ഒഡിംഗ പറയുന്നു. വോെട്ടടുപ്പ് സമാധാനപരമായി നടന്നുവെങ്കിലും ഫലം പുറത്തുവന്നതോടെ ഒഡിംഗയുടെ അനുയായികൾ തെരുവിലിറങ്ങാൻ തുടങ്ങി. പൊലീസ് വെടിവെപ്പിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. തെൻറ അനുയായികളെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഒഡിംഗ പറഞ്ഞതോടെ വരും ദിസവങ്ങളിൽ തെരുവുകൾ പ്രക്ഷുബ്ധമാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.